ഈ​രാ​റ്റു​പേ​ട്ട: പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ത​ക​ർ​ത്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ അ​മ്പ​ഴ​ത്തി​നാ​ൽ ബാ​ദു​ഷ (37) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഈ​രാ​റ്റു​പേ​ട്ട മു​ട്ടം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​ഴി​യി​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട മാ​താ​ക്ക​ൽ പു​തു​പ്പ​റ​മ്പി​ൽ യാ​സ​ർ ഖാ​ന്‍റെ കെ​എ​ൽ-05-​ടി-2228 ന​മ്പ​ർ കാ​റി​ന്‍റെ പി​ന്നി​ലെ കോ​ർ​ണ​ർ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മോ​ഷ​ണ ശ്ര​മം.

14ന് ​പു​ല​ർ​ച്ചെ 2.50നാ​ണ് സം​ഭ​വം. മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​സ​ർ ഖാ​ൻ വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി. കോട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.