ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1543508
Friday, April 18, 2025 3:31 AM IST
മാന്നാർ: ഹെറോയിനുമായി ഇത ര സംസ്ഥാന തൊഴിലാളി പോ ലീസ് പിടിയിൽ. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ടു ഗ്രാം ഹെറോയിനുമായി വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പോലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടി കൂടിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ലഹരിക്കെതിരേ കർശന പരിശോധനകൾ നടന്നുവരുന്നതിനിടെ മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. പിടി കൂടിയ ഹെറോയിന് വിപണിയിൽ ഇരുപതിനായിരം രൂപയ്ക്കടുത്ത് വില വരുമെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാർ, എസ്ഐ സി.എസ്. അഭിറാം, പ്രൊബേഷൻ എസ്ഐ ജോബിൻ, വനിതാ എഎസ്ഐ തുളസിഭായി, സി പിഒ മാരായ ഹരിപ്രസാദ്, മുഹമ്മദ് റിയാസ്, ഹോം ഗാർഡ് എം.വി. ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .