ഗിരീഷ് കർണാട് തിയറ്റർ അവാർഡുകൾ പ്രഖ്യാപിച്ചു
1543525
Friday, April 18, 2025 3:49 AM IST
പത്തനംതിട്ട: ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വ നാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ആലപ്പി ഋഷികേശ് (സംഗീത സംവിധാനം), ബി.എസ്. പ്രതാപൻ (നാടക അഭിനയം), പി.ഡി. സതീശൻ കരിമുകൾ( ഒറ്റയാൾ നാടകം), റെജി പ്രതീക്ഷ( രംഗപടം), ബാബുരാജ് പിള്ള ( സീരിയൽ അഭിനയം), കെ.പി.സജീവൻ( നാടക തെറാപ്പി നാടകയോഗ ) വേണുദാസ് മൊകേരി (കലാ-സാംസ്കാരികം),
എ.കെ. ആനന്ദ് ( സംവിധാനം), ആർ. ശ്രീകുമാർ(ഗുരുശ്രേഷ്ഠ ), ഷമേജ് കുമാർ ( തീയറ്റർ നാടകം), ശാന്ത വാസുദേവ് ( അഭിനം), രമണൻ തളിക്കുളം ( കവിത രചന ) എന്നിവർക്കാണ് അവാർഡുകൾ .
ജേതാക്കളെ ഡോ.ടി. ആരോമൽ, ഡോ. തുളസീധര കുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് തെരഞ്ഞെടുത്തത്.
അവാർഡുദാനം മേയ് 19ന് പത്തനംതിട്ട പ്രസ്ക്ലബ്ബിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ അറിയിച്ചു.