ഇടവിള കൃഷി കിറ്റ് വിതരണം
1542606
Monday, April 14, 2025 3:12 AM IST
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നല്കുന്ന ഇടവിള കൃഷി കിറ്റിന്റെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റിക്കു മോനി വര്‍ഗീസ്, സുഭദ്രരാജൻ, അശ്വതി രാമചന്ദ്രന്, കൃഷി ഓഫീസര്‍ ഡോ. അഞ്ചു മറിയം ജോസഫ്, ഷിനോജ്, സാം ഈപ്പൻ, എന്നിവര്‍ പ്രസംഗിച്ചു.