കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ഫയര്സ്റ്റേഷന് അനുവദിക്കണമെന്ന് സിപിഐ
1542162
Sunday, April 13, 2025 3:54 AM IST
വായപുര്: കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ഫയര്സ്റ്റേഷന് അനുവദിക്കണമെന്ന് സിപിഐ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നിലവില്‍ 25 കിലോമീറ്റര്‍ അകലെയാണ് ഫയര്‍ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ മണിക്കൂറുകളെടുത്താണ് സ്ഥലത്ത് എത്തുന്നത്. അതുമൂലം ജീവന് പോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഫയര്‍ സ്റ്റേഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ലഭ്യമാണ്.
മണിമലയാറും നിരവധി പാറമട കുളങ്ങളും സ്ഥിതി ചെയ്യുന്ന കോട്ടാങ്ങല്‍ പഞ്ചായത്തില്‍ അപകടങ്ങളും വേനല്‍കാലത്ത് തീ പിടിത്തവും നിത്യസംഭവാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീശ്,
അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി അനില്‍ ചാലാപ്പള്ളി, ലോക്കല്‍ സെക്രട്ടറി പി.പി. സോമൻ, ഉഷാ ശ്രീകുമാര്‍, ടി.എസ്. അജിഷ്, പ്രസാദ് വലിയമുറി എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറിയായി നവാസ് ഖാനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ആര്. കരുണാകരനെയും തെരഞ്ഞെടുത്തു.