തി​​​രു​​​വ​​​ല്ല : പാ​​​ച​​​ക വാ​​​ത​​​ക-​​​ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​യിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടു​​​ക്ക​​​ള പൂ​​​ട്ടി സ​​​മ​​​രം ന​​​ട​​​ത്തി.

ആ​​​ഗോ​​​ള വി​​​ല​​​യ്ക്കനു​​​സ​​​രി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര വി​​​ല​​​യും ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ണ്ണക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കാ​​​രം എ​​​ടു​​​ത്ത് മാ​​​റ്റു​​​ക, പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ലവർധന പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു തി​​​രു​​​വ​​​ല്ല ക​​​ച്ചേ​​​രി​​​പ്പ​​​ടിയി​​​ൽ ന​​​ട​​​ന്ന സ​​​മ​​​രം കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നൂ​​​പ് ജെ.​​​ആ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ ജോ​​​സ​​​ഫ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ബി​​​ൻ ജോ​​​സ്, മി​​​ജാ​​​ർ​​​ക്ക് കേ​​​ര​​​ള പ്ര​​​തി​​​നി​​​ധി ബി​​​ജോ പി.​​​ബാ​​​ബു, എം​​​സി​​​വൈ​​​എം ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​നു ജോ​​​സ​​​ഫ്, ഫാ. ​​​ചെ​​​റി​​​യാ​​​ൻ കു​​​രി​​​ശു​​​മ്മൂ​​​ട്ടി​​​ൽ, സി​​​റി​​​യ​​​ക് വി.​​​ജോ​​​ൺ, സി​​​സ്റ്റ​​​ർ നോ​​​ബ​​​ർ​​​ട്ട സി​​​റ്റി​​​സി, ജോ​​​ഷ്ന എ​​​ലി​​​സ​​​ബ​​​ത്ത്, ജീ​​​ന ജോ​​​ർ​​​ജ്, ജോ​​​സ്മി മ​​​രി​​​യ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.