ലഹരി വിരുദ്ധ ദിനാചരണം
1542604
Monday, April 14, 2025 3:11 AM IST
മല്ലപ്പള്ളി: കോട്ടാങ്ങല്‍ 378 ാം നമ്പര്‍ ദേവിവിലാസം എന്‍എസ്എസ് കരയോഗം കോട്ടാങ്ങലിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. രാസ ലഹരി സമൂഹത്തിനെ ബാധിച്ച വൈറസാണെന്ന് യോഗം വിലയിരുത്തി.
കരയോഗം പ്രസിഡന്റ് ഒ. എന്‍. സോമശേഖര പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താലൂക്ക് യൂണിയന് കമ്മിറ്റി അംഗം വി.എസ്. ശശിധരന് നായര്‍ ഉദ്ഘാടനം ചെയ്തു. സുജിത്ത് എസ്. കടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ശിവന്‍കുട്ടി നായര്‍, വനിതാ സമാജം സെക്രട്ടറി ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
നാരങ്ങാനം: വലിയകുളം 5187 -ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. യുവാക്കളിലെ കുടിവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് ഡോ.കെ. ജി. സുനില്‍ പറഞ്ഞു.
ഡോ. കെ.ജി. സുനിൽ, കോര്‍ഡിനേറ്റര്‍ ഡോ: എൻ. ജി. മഞ്ജു എന്നിവര്‍ ക്ലാസ് നയിച്ചു കരയോഗം പ്രസിഡന്റ് പി. എന്‍. രഘുത്തമന് നായര്‍ അധ്യഷത വഹിച്ചു.
കെ. വി. പ്രഭാകരന് നായര്‍, എസിവി മുന്‍ വൈസ് പ്രസിഡന്റ് ബാലഗോപാല്‍, ശ്രീനിലയം ഗോപാലകൃഷ്ണന് നായർ, പ്രസാദ് മണ്ടന്നൂര്, സജീവ് എസ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.