ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം
1542151
Sunday, April 13, 2025 3:41 AM IST
മല്ലപ്പള്ളി: ഭിന്നശേഷിക്കാര്‍ക്ക് ത്രിതല പഞ്ചായത്തുക്കളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും 2004 മുതല്‍ സംസ്ഥാനത്ത് താത്കാലികമായി ജോലി ചെയ്യുന്ന മുഴുവന്‍ ഭിന്നശേഷിക്കാരെയും സ്ഥിരപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ആവശ്യപ്പെട്ടു.
ഡിഫറെന്റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡിഎപിസി) മല്ലപ്പള്ളി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിനു എഴുകുളം അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ജി. സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി ഡിഎപിസി സംസ്ഥാന സമിതി അംഗം മത്തായി തോമസ് മണ്ണടിശാല, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം പട്ടേരി, റെജി പണിക്കുമുറി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് സുഭാഷ് കുമാര്‍,
സ്നേഹ സ്പര്‍ശം കൂട്ടായ്മയുടെ ചെയര്മാന് ജോസ് പള്ളിവളങ്കൽ, കെ. ജി. സാബു, സജി കലഞ്ഞൂർ, റോസമ്മ വര്‍ഗീസ്, ജയകുമാര്‍ കോഴഞ്ചേരി, രാധാകൃഷ്ണ മല്ലപ്പള്ളി, രതീഷ് എം. ബാബു, കെ സി അമ്മിണി, ഷീന കെ. മല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.