കുട്ടികള്‍ക്ക് വീടുകളില്‍ പുസ്തകം എത്തിച്ചു നല്കി
1542605
Monday, April 14, 2025 3:11 AM IST
കോന്നി: ലഹരിക്കെതിരേ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വീടുകളില്‍ പുസ്തകം എത്തിച്ചു നല്കുന്ന പരിപാടിക്ക് തുടക്കമായി.
ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികള്‍ക്ക് അംഗത്വഫീസ് ഉണ്ടായിരിക്കുന്നതല്ല. രണ്ടുമാസം കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയാറാക്കി നല്കുന്ന 10 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതോടൊപ്പം വിവിധ കലാമത്സരങ്ങളും നടത്തും.
ലൈബ്രറി പ്രസിഡന്റ് സലില്‍ വയലത്തല, എസ്.കൃഷ്ണകുമാര്‍, എന്‍.വി. ജയശീ, എസ്. കാര്‍ത്തിക്, എസ്. ഭരത്, എ.ശശിധരന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി.