ഉത്സവത്തിനായി ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1542595
Monday, April 14, 2025 3:05 AM IST
അടൂർ: ഉത്സവത്തിനായി ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാഴി നടുത്തേരി വരയനെല്ലൂര് അരുണ്‍ രാജിനെയാണ് (41) ബന്ധുവിന്റെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസത്തിന് മുമ്പാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഇയാള്‍ ബന്ധുവായ മണക്കാല തൂവയൂര്‍ വടക്ക് ചന്ദ്രന് ആചാരിയുടെ വീട്ടിലെത്തിയതെന്ന് പറയുന്നു.
വെള്ളിയാഴ്ച ഉത്സവം കണ്ടതിനു ശേഷം രാത്രി 12ഓടെ ഉറങ്ങാന്‍ കിടന്ന അരുണ്‍ രാജനെ പുലര്‍ച്ചെ മുതല്‍ കാണാനില്ലായിരുന്നു.
വീട്ടുകാര്‍ പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ചന്ദ്രന് ആചാരിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ ആളെ കണ്ടെത്തിയത്.
കിണറിന് 70 അടി താഴ്ചയുണ്ട്. അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ ടീമില്‍ അരുണ്‍ജിത്, രഞ്ജിത്, പ്രശോബ്, സജാദ്, വേണു എന്നിവര്‍ ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു ജനറല്‍ ആശുപത്രിയിലേക്കു നീക്കി.