ബസും ജീപ്പും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
1542169
Sunday, April 13, 2025 3:57 AM IST
അടൂർ: ബസും ജീപ്പും കൂട്ടിയിടിച്ചു, തുടര്‍ന്ന് ജീപ്പിനു പുറകില്‍ ബൈക്കും ഇടിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്.
ജീപ്പ് യാത്രികരായ മാവേലിക്കര കല്ലിമേല്‍ ആര്.ബിജു(45), മകന് അമല്‍ ബിജു(20), പറക്കോട്, നെടിയവിള ഷാജി സാമുവേല്‍(48), ബൈക്ക് യാത്രികനായ ആദിക്കാട്ടുകുളങ്ങര ബീനാ മന്‍സില്‍ സെയ്ദ് മുഹമ്മദ് സാഹിബ്(73) എന്നിവര്‍ക്കാണ് പരിക്ക്. ബസിലുള്ളവര്‍ക്ക് പരിക്കില്ല.
അടൂർ-കായംകുളം റോഡില്‍ ചേന്നംമ്പള്ളി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടമുണ്ടായത്. കായംകുളം ഭാഗത്തുനിന്നും അടൂരിലേക്ക് വരികയായിരുന്ന ബസും അടൂര്‍ ഭാഗത്തു നിന്നും പതിനാലാം മൈലിലേക്ക് പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്.
തൊട്ടു പുറകില്‍ വന്ന ബൈക്കും ജീപ്പിനു പുറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.