സോളാര്‍ വേലി നശിപ്പിച്ചു
1542164
Sunday, April 13, 2025 3:54 AM IST
അടൂർ: കൊടുമണ്‍ സോളാര്‍ വേലിയും അനുബന്ധ ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ആനന്ദപ്പള്ളി ഒറ്റപ്ലാവിളയില്‍ ഡേവിഡ് മാത്യുവിന്റെ കൊടുമണ്‍ കീരോട്ട് ഭാഗത്ത് കൃഷി ഇടത്തില്‍ പന്നി ശല്യം നേരിടാനായി സ്ഥാപിച്ച വേലിയും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളുമാണ് സാമുഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
ചില ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്തു. സോളാര്‍ വേലി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സബ്സിഡി പ്രകാരം സ്ഥാപിച്ചതാണ്. ഉടമസ്ഥര്‍ പോലീസിലും കൃഷി വകുപ്പിലും പഞ്ചായത്തിലും പരാതി നല്കി.