ലഹരി വിരുദ്ധ റാലി നടത്തി
1541962
Saturday, April 12, 2025 3:33 AM IST
റാന്നി: മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് റാന്നി മേഖലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി മേഖലാ വികാരി ഫാ. മാത്യു തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല സണ്ഡേസ്കൂള് ഡയറക്ടര്‍ ഫാ. ഗീവര്‍ഗീസ് ബര്‍സോമ ഒഐസി, ഫാ. ഫിലിപ്പ് വട്ടമറ്റം, ഫാ. കോശി മണ്ണില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മേഖലയിലെ 16 ഇടവകകളിലെ കുട്ടികളും മതാധ്യാപകരും റാലിയില്‍ പങ്കെടുത്തു. ബ്രദര്‍ അഭി മുതലപ്ര, ബ്രദര്‍ ഈപ്പന്, ബ്രദര്‍ ആഷിക്ക്, സിസ്റ്റര്‍ അനര്‍ഘ എസ്ഐസി, സിസ്റ്റര്‍ ക്രിസ്റ്റി മരിയ ഡിഎം, സിസ്റ്റര്‍ റോസ് മരിയ ബസിലിയൻ, ലിയ സാറാ ചാര്‍ളി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.