സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
1542152
Sunday, April 13, 2025 3:41 AM IST
തിരുവല്ല: എസ് സിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷനും എസ് സിഎസ് ഫുട്ബോള്‍ അക്കാഡമിയും സംയുക്തമായി നടത്തുന്ന സമ്മര്‍ ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളടക്കം 80 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
കേരള ഫുട്ബോള്‍ അസോസിയേഷന് ട്രഷറാര്‍ ഡോ. റെജിനോള്‍ഡ് വര്‍ഗീസാണ് ക്യാമ്പ് ഡയറക്ടർ. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പരിശീലകരായ അനീഷ് കുമാര്‍, ജോണ്‍ തോമസ്, ആശിഷ് അനിയന് ചാക്കോ, കാര്‍ത്തിക് തുടങ്ങിയവര്‍ സഹ പരിശീലകരായുണ്ട്.
സ്കൂള്‍ മാനേജര്‍ കുരുവിള മാത്യു അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ കെ. തോമസ്, ഹെഡ്മിസ്ട്രസ് റെനി വര്‍ഗീസ്, ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോളി അലക്സാണ്ടര്‍, സെക്രട്ടറി ജോയി പൗലോസ്, വൈസ് പ്രസിഡന്റുമാരായ എം. മാത്യൂസ്, വര്‍ഗീസ് മാത്യു, മുന്‍ നഗരസഭ ചെയര്മാന് കോശി തോമസ്, കായികാധ്യാപിക വിബിത ജോര്‍ജ്, ഡോ.റെജിനോള്‍ഡ് വര്‍ഗീസ്, ലീന എന്നിവര്‍ പ്രസംഗിച്ചു.