മേലുകാവ് ബൈബിൾ കൺവൻഷന് തുടക്കമായി
1542597
Monday, April 14, 2025 3:05 AM IST
മേലുകാവുമറ്റം: സഭയുടെ വിശുദ്ധീകരണമാണ് തിരുവചനവിരുന്നിന്റെ ലക്ഷ്യം എന്ന പ്രഖ്യാപനവുമായി അഞ്ചാമത് മേലുകാവുമറ്റം ബൈബിൾ കൺവൻഷന് തുടക്കമായി. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
മേലുകാവിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾ ഒരുമിച്ചു കൂടിയ കൺവൻഷൻ 13 മുതൽ 16 വരെ വൈകുന്നേരങ്ങളിൽ 3.30 മുതൽ ഒന്പതു വരെയാണ് നടക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ ക്രിസ്റ്റിയും സംഘവും കൺവൻഷൻ നയിക്കുന്നു.
എല്ലാ ദിവസവും കൺവൻഷനുശേഷം നേർച്ച വിതരണം ഉണ്ടായിരിക്കും. വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കണ്ടാപറമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.