കാരുവേലില്പടി റോഡ് ഉദ്ഘാടനം ചെയ്തു
1542163
Sunday, April 13, 2025 3:54 AM IST
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തില്‍നിന്നും മൂന്നു ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയ മൂന്നാം വാര്‍ഡിലെ കാരുവേലില്പടി - കിഴക്കേല്പടി -പാലംപറമ്പില്‍ പടി റോഡ് പ്രസിഡന്റ് എസ്. വിദ്യാമോള്‍ ഉദ്ഘാടനം ചെയ്തു. തോമസ് കൊല്ലക്കുഴി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഗൗരി പ്രിയ, ജോണ്സണ് കുര്യൻ, രാജന് എണാട്ട്, ശശികുമാര്‍ ചെമ്പുകുഴി എന്നിവര്‍ പ്രസംഗിച്ചു.