മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് പുരസ്കാരം എം.എ. ബേബിക്ക്
1542165
Sunday, April 13, 2025 3:54 AM IST
പത്തനംതിട്ട: പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ക്രിസോസ്റ്റം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ പുരസ്കാരത്തിന് സിപിഎം ജനറല്‍ സെക്രട്ടറിയായ എം.എ. ബേബിയെ തെരഞ്ഞെടുത്തു.
50,000 രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്.
24 ന് മാരാമണ്ണില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ് കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
സംവിധായകന് ബ്ലസിയെ ചടങ്ങില്‍ ആദരിക്കും. ഭാരവാഹികളായ ചെറിയാന് സി. ജോണ്‍, ബാബു ജോൺ, അന്‍സില്‍ കോമാട്ട്, ടി.എം സത്യൻ, രാജന് വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.