എസ്എംവൈഎം രൂപതാതല തീര്‍ഥാടനം പെരിങ്ങുളം കുരിശുമലയിലേക്ക്
1542599
Monday, April 14, 2025 3:05 AM IST
പൂഞ്ഞാര്‍: എസ്എംവൈഎം കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ഫൊറോനയുടെയും പെരിങ്ങുളം യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന നോമ്പുകാല തീര്‍ഥാടനം ഇന്നു രാവിലെ പെരിങ്ങുളം കാല്‍വരി മൗണ്ട് കുരിശുമലയിലേക്ക് നടക്കും.
പാലാ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍നിന്നായി എത്തിച്ചേരുന്ന സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
ഫാ. മാണി കൊഴുപ്പന്‍കുറ്റി കുരിശിന്റെ വഴി നയിക്കും. വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍, ഫാ. മൈക്കിള്‍ നടുവിലേക്കൂറ്റ്, ഫാ. തോമസ് മധുരപ്പുഴ, അന്വിന് സോണി ഓടച്ചുവട്ടില്‍, ആഷിന് ബാബു, ആന്‍ജോ ജോയന്, അന്നു ബിന്ദു ബിനോയി എന്നിവര്‍ നേതൃത്വം നല്‍കും.