നിയന്ത്രണംവിട്ട ലോറി ഇരുചക്ര വാഹനത്തില്‍ ഇടിച്ചു രണ്ടു പേര്‍ക്ക് പരിക്ക്
1542171
Sunday, April 13, 2025 3:57 AM IST
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയിലെത്തിയ ഇരുചക്ര വാഹനത്തില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടമുറി പുള്ളിക്കല്ല് സ്വദേശി ഓരോലിക്കുഴിയില്‍ സോനു(43), ഭാര്യ സീന (42) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കട - ഇടമൺ- അത്തിക്കയം എംഎല്‍എ റോഡില്‍ തോമ്പിക്കണ്ടത്തിനും ആന്റണിമുക്കിനും ഇടയില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.
പെരുമ്പാവൂരില്‍ തടി ഇറക്കി മടങ്ങിയ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇരുചക്ര വാഹനത്തില്‍ ഇടിച്ച ലോറി റോഡിന്റെ വലതു വശത്തേക്ക് നീങ്ങി ക്രാഷ്ബാരിയറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സീന തെറിച്ചു പോകുകയും സോനു ലോറിയുടെ അടിയില്‍ പെടുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തിൽപ്പെട്ടവരെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച് പ്രഥമശുശ്രൂഷ നല്കി. കൂടുതല്‍ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.