സിപിഎം നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1542156
Sunday, April 13, 2025 3:41 AM IST
പത്തനംതിട്ട: ലഹരിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് അണിനിരക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് സിപിഎം നേതൃത്വത്തില്‍ ജില്ലയിലെമ്പാടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
വാര്‍ഡ് തലത്തില്‍ ഒരു വാര്‍ഡില്‍ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു പരിപാടി. നൂറ് വീടിന് ഒരു കേന്ദ്രമെന്ന നിലയിലാണ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്. യുവതീ യുവാക്കളും കുട്ടികളും വീട്ടമ്മമാരും വയോധികരും അടക്കം പങ്കെടുത്തു.
3000 കേന്ദ്രങ്ങളിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് വേദിയൊരുക്കിയത്. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കല്ലറക്കടവ് മഠത്തിലേത്ത് വീട്ടില്‍ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്ത് നിര്‍വഹിച്ചു.
കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി. കെ. അനീഷ്, പത്തനംതിട്ട സൗത്ത് ലോക്കല്‍ സെക്രട്ടറി എം. ജെ. രവി എന്നിവര്‍ പ്രസംഗിച്ചു.