കംപ്യൂട്ടര്‍ സെന്ററിനു തീപിടിച്ചു
1542168
Sunday, April 13, 2025 3:54 AM IST
മല്ലപ്പള്ളി: പഞ്ചായത്ത് ഓഫീസിന് സമീപം മല്ലപ്പള്ളി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള കംപ്യൂട്ടര്‍ സെന്ററിന് തീപിടിച്ചു. ഇന്നലെ രാത്രി 8:15 ഓടെയാണ് കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരും കീഴ്വായ്പൂര് പോലീസും തിരുവല്ല ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
തിരുവല്ല ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഫോട്ടോസ്റ്റാറ്റ് മെഷീനും പ്രിന്ററും കംപ്യൂട്ടറും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.