കാരുണ്യ ചികിത്സാപദ്ധതി കാര്യക്ഷമതയോടെ തുടരും: മന്ത്രി വീണാ ജോര്‍ജ്
1542598
Monday, April 14, 2025 3:05 AM IST
പത്തനംതിട്ട: കെ. എം. മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി ആയിരങ്ങള്‍ക്ക് അത്താണിയാണെന്നും കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വീണാ ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ. എം. മാണി ആറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.എം. മാണി അവതരിപ്പിച്ച ഓരോ ബജറ്റും ഡോക്കുമെന്റുകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി കൃത്യമായ വാക്കുകളും പ്രവൃത്തികളും കൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയും വേറിട്ടതായിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ, ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാന് പോളച്ചിറക്കൽ, ടി. ഒ. ഏബ്രഹാം തോട്ടത്തിൽ, എലിസബേത്ത് മാമ്മന്‍ മത്തായി, സ്റ്റിയറിംഗ് കമ്മിറ്റിയംഗം മനോജ് മാത്യു, കുര്യന് മടക്കൽ, ക്യാപ്റ്റന്‍ സി. വി. വര്‍ഗീസ്, സാം കുളപ്പള്ളി, സജു മിഖായേൽ,
ജേക്കബ് മാമ്മന്‍ വട്ടശേരിൽ, ബേബി തേക്കും മൂട്ടിൽ, ജേക്കബ് ഇരണക്കല്‍, എം. സി. ജയകുമാര്‍, സോമന് താമരച്ചാലിൽ, പി. കെ. ജേക്കബ്,ഷെറി തോമസ്, റഷീദ് മുളന്തറ, മാത്യു മരോട്ടി മൂട്ടില്, ജേക്കബ് ഇരട്ടപ്പുളിക്കൻ, സാം ജോയിക്കുട്ടി, ജെറി അലക്സ്,
രാജീവ് വഞ്ചിപ്പാലം, കെ.പി രാജപ്പന്, ജോണ്‍ വി. തോമസ്, റിന്റോ തോപ്പില്‍, ബോബി കാക്കനാപ്പള്ളിൽ, ധന്യ അന്ന മാമ്മന്‍,മനോജ് കുഴിയിൽ, തോമസ് മാത്യു ഏഴംകുളം, കെ രാജു എന്നിവര്‍ പ്രസംഗിച്ചു.