ലഹരിവിരുദ്ധദിനാചരണം നടത്തി
1542161
Sunday, April 13, 2025 3:54 AM IST
മല്ലപ്പള്ളി: കല്ലൂപ്പാറ ചാക്കോംഭാഗം എന്‍എസ്എസ് നമ്പര്‍ 2345 കരയോഗത്തില്‍ വിശേഷാല്‍ പൊതുയോഗവും ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ സെമിനാറും നടത്തി.
യോഗത്തില്‍ കരയോഗം പ്രസിഡന്റ് എന്‍. രാജശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എ.സി. വ്യാസന് ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജു ശ്രീജിത്ത് ലഹരി വസ്തുക്കളുടെ ഉപയോഗത്താല്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.
ശ്രീജിത്ത് തുളസിദാസ് മയക്കുമരുന്ന് സാമൂഹ്യ വിപത്ത് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കരയോഗം സെക്രട്ടറി സജ് രാജ് , വൈസ് പ്രസിഡന്റ് ടി.ആര്. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.