കോന്നിയിലെ പതിനേഴ് റോഡുകള്‍ക്കായി രണ്ടുകോടി
1542594
Monday, April 14, 2025 3:05 AM IST
കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ 17 റോഡുകള്‍ക്ക് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി കെ. യു. ജനീഷ്കുമാര്‍ എംഎല്‍എ അറിയിച്ചു.
തേവുപാറ - തടത്തില്‍ പടി റോഡ് നിര്‍മാണം, വട്ടക്കാവ് കുരിശുംമൂട്- പന്നിക്കണ്ടം, പരമവിലാസം പടി ഞക്കുകാവ്- ഞക്കുകാവ് പതാലില്പടി റോഡ്, തേക്കുതോട്- ഏഴാംതല റോഡ്, ഇലവുംതാനം പടി അര്ത്ഥനാല് പടി, കാവിന്റയ്യത്ത്- പോസ്റ്റ് ഓഫീസ് പടി,
ഷാപ്പ് പടി ഉതിന്കാട്ടില് പടി, പുതുപ്പറമ്പില്പടി - ചേറാടി നീളാത്തിപ്പടി്, മൈലപ്ര വല്യയന്തി, വാഴവിള ഗാന്ധി സ്മാരക കോളനി റോഡ്, പത്തല്കുത്തി കണ്ണമല റോഡ്, പെരുംതിട്ട മഠംപടി വളവൂര്കാവ്,
വട്ടക്കുളഞ്ഞി പുലരി ജംഗ്ഷന്, ഇടിമൂട്ടില്‍ പടി തെങ്ങുങ്കാവ്, ചേരിമുക്ക്- പൂവന്‍പാറ കുരിശുംമൂട് കൊട്ടിപിള്ളേത്ത് എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.