കൊടുന്തറ ക്ഷേത്രത്തിൽ വിഷു ഉത്സവം
1541970
Saturday, April 12, 2025 3:40 AM IST
പത്തനംതിട്ട: കൊടുന്തറ മേജർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം 14, 15 തീയതികളിലായി നടക്കും.
14നു പുലർച്ചെ വിശേഷാൽ പൂജകളേ തുടർന്ന് 4.15ന് കണിദർശനം. 8.15ന് ശ്രീഭൂതബലി എഴുന്നള്ളിപ്പിന് തന്ത്രി കണ്ഠര് രാജീവര് കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് എഴുന്നള്ളിപ്പ് നടക്കും. രാത്രി ഏഴിനാണ് സംയുക്ത എഴുന്നള്ളിപ്പ്. വൈകുന്നേരം 6.30ന് സംഗീതാർച്ചന. രാത്രി 8.30ന് ഭരതനാട്യം അരങ്ങേറ്റം.
രണ്ടാംദിനത്തിൽ വൈകുന്നേരം 6.30ന് നൃത്തസന്ധ്യ, രാത്രി തിരുവാതിര, 8.30ന് മ്യൂസിക് നൈറ്റ്സ് പരിപാടികൾ ഉണ്ടാകും.