പോക്സോ കേസില്‍ യുവാവ് പിടിയില്‍
1542170
Sunday, April 13, 2025 3:57 AM IST
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട വള്ളിക്കോട് മാമ്മൂട് കുടമുക്ക് ലക്ഷംവീട് കോളനി നമ്പര്‍ ആറില്‍ താമസിക്കുന്ന അഭിജിത്താണ് (24) പിടിയിലായത്. വള്ളിക്കോട് നന്ദപ്പള്ളിയില് 2020 ഡിസംബര്‍ ഒമ്പതിനു രാവിലെ 11.30 നാണ് പീഡനം നടന്നത്.
കൊടുമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിപ്രകാരം, സംഭവം നടന്നത് പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിധിയിലായതിനാൽ, ഇവിടെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.