സാങ്കേതിക വിദ്യകളോടു മത്സരിക്കാന്‍ കഴിയുന്ന നിപുണത വിദ്യാര്‍ഥികള്‍ സ്വന്തമാക്കണം: മന്ത്രി സജി ചെറിയാന്
1542602
Monday, April 14, 2025 3:05 AM IST
കോഴഞ്ചേരി: സാങ്കേതിക വിദ്യകളോടു മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിപുണതകള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തി അവരെ തൊഴില്‍ മേഖലയിലേക്ക് നയിക്കണമെന്ന് മന്ത്രി സജി ചെറിയാന്.
കോട്ട ഗവ. ഡിവി എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജീവിത നിപുണതാ വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു.
ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ റ്റി. റ്റോജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. സ്കൂളില്‍ സേവനം അനുഷ്ഠിച്ച അധ്യാപകർ, പൂര്‍വ വിദ്യാര്‍ഥികളായ പ്രതിഭകള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആർ. അജയകുമാര്‍ ആദരിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, തിരുവനന്തപുരം .പോലീസ് ടെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പി.എന്‍. രമേശ് കുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഉഷാ രാജേന്ദ്രന്, ദീപാ നായര്‍ , ബ്ലോക്ക് പഞ്ചായത്തംഗം ശരത്ത് കോട്ട, ഗ്രാമ പഞ്ചായത്തംഗം രേഖാ പ്രദീപ് ,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്. മല്ലിക, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷൈന ഫിലിപ്പ്, സംഘാടക സമിതി ജനറല്‍ കോഡിനേറ്റര്‍ റ്റി.പി. ഗോപകുമാർ, പിറ്റിഎ പ്രസിഡന്റ് വിഷ്ണു, മോഹന ചന്ദ്രൻ, ആര്. വിജയന്, അശ്വതി എന്നിവര്‍ പ്രസംഗിച്ചു.