ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഇന്നുമുതല്‍
1542150
Sunday, April 13, 2025 3:41 AM IST
പത്തനംതിട്ട: ജെറുസലേമിലേക്ക് ദൈവപുത്രന് നടത്തിയ ജയോത്സവ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാന ശുശ്രൂഷയോടെ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും തുടര്‍ന്ന് വൈകുന്നേരം മുതല്‍ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കുകയാണ്. പെസഹ, ദു:ഖവെള്ളി, ദു:ഖശനി, ഈസ്റ്റര്‍ ആചരണങ്ങള്ക്കായി പ്രത്യേക പ്രാര്‍ഥനകളും ക്രമീകരിക്കും.
പരുമല സെമിനാരി ദേവാലയത്തില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഇന്നു രാവിലെ മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
മേരിമാതാ ഫൊറോന ദേവാലയത്തില്‍
പത്തനംതിട്ട: മേരിമാതാ ഫൊറോന ദേവാലയത്തില്‍ ഇന്നു രാവിലെ ഏഴിന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. നാളെ വൈകുന്നേരം അഞ്ചിനും ചൊവ്വാഴച 4.30നും ബുധനാഴ്ച അഞ്ചിനും വിശുദ്ധ കുര്‍ബാനയും ഇടവക ധ്യാനവും ഉണ്ടാകും.
17നു ഉച്ചകഴിഞ്ഞ് മൂന്നിന് പെസഹയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവ നടക്കും. 18നു രാവിലെ ഏഴിന് കുരിശിന്റെ വഴിയോടെ ദുഃഖവെള്ളിശുശ്രൂഷ ആരംഭിക്കും. 19നു രാവിലെ 6.30നു കുര്‍ബാന. 20നു പുലര്‍ച്ചെ 2.45ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങൾ, കുര്‍ബാന. രാവിലെ ആറിന് കുര്‍ബാന.
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഇന്നു തുടക്കമാകും. രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥനയേ തുടര്‍ന്ന് കുരുത്തോല വാഴ് വ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന.
നാളെ മുതല്‍ രാവിലെ ആറിന് പ്രഭാത പ്രാര്‍ഥന, കുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന, ധ്യാനം. പെസഹാവ്യാഴം ഉച്ചകഴിഞ്ഞ് 3.30ന് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും.
ദു ഖവെള്ളി രാവിലെ ഏഴിന് മേരിമാതാ ഫൊറോന ദേവാലയത്തില്‍ നിന്നും സംയുക്ത കുരിശിന്റെ വഴി. ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. ദുഃഖശനി രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥനയേ തുടര്‍ന്ന് കുര്‍ബാന. ഈസ്റ്റര്‍ ശുശ്രഷകള് രാത്രി ഏഴിന് ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.
അടൂര്‍ തിരുഹൃദയ ദേവാലയത്തില്‍
അടൂർ: തിരുഹൃദയ കത്തോലിക്കാ ദേവാലയത്തില്‍ ഇന്ന് രാവിലെ എട്ടിന് ഓശാന ശുശ്രഷയും കുര്‍ബാനയും തുടര്‍ന്നു വൈകുന്നേരം നാലിന് കുര്‍ബാന, സന്ധ്യാ നമസ്കാരം. നാളെ മുതല്‍ ബുധന്‍ വരെ രാവിലെ കുര്‍ബാനയും വൈകുന്നേരം സന്ധ്യാ പ്രാര്‍ഥനയും. 17 നു രാവിലെ എട്ടിനും 11 നും കുര്‍ബാന, വൈകുന്നേരം ആറിന് കുര്‍ബാനയുടെ ആരാധന.
18 നു രാവിലെ 6.30 ന് അടൂരിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കുരിശിന്റെ വഴി. കരുവാറ്റ മാര്‍ സ്ലീവാ സിറോ മലബാര്‍ ദേവാലയത്തില്‍ നിന്നും ആരംഭിക്കും. 8.30 നു ദുഃഖവെള്ളിശുശ്രൂഷ. 19നു രാവിലെ ആറിനു സെമിത്തേരി ചാപ്പലില്‍ കുര്‍ബാന, രാത്രി എട്ടിന് ഉയിര്‍പ്പ് ശുശ്രൂഷ ആരംഭിക്കും.
തിരുമൂലപുരം സെന്റ് മേരീസ് പള്ളിയില്‍
തിരുവല്ല: തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഓശാന ഞായര്‍ ശുശ്രൂഷ ഇന്നു രാവിലെ 7.30ന് ആരംഭിക്കും. വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയും വാദേ ദല്‍മീനോ ശുശ്രൂഷയും.
നാളെ മുതല്‍ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 17നു വൈകുന്നേരം ആറിന് പെസഹ കുര്‍ബാന. 18നു രാവിലെ എട്ടിന് ദു ഖവെള്ളി ശുശ്രൂഷ ആരംഭിക്കും. 19നു രാവിലെ വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് ഉയിര്‍പ്പ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.
കോട്ടാങ്ങല്‍ സെന്റ്ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍
കോട്ടങ്ങൽ: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍ മുള്ളന്‍പാറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് പുതുവീട്ടില്‍ സഹകര്മികനാകും. ഓശാന തിരുക്കര്‍മങ്ങള്‍ക്ക് കോട്ടങ്ങല്‍ പാരിഷ് ഹാളില്‍ തുടക്കമാകും. കുരുത്തോല വെഞ്ചരിപ്പ് പ്രദക്ഷിണത്തേ തുടര്‍ന്ന് പള്ളിയില്‍ പ്രസംഗം.
തിങ്കൾ, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.15ന് സപ്ര തുടര്‍ന്ന് കുര്‍ബാന. പെസഹ വ്യാഴം മൂന്നിന് കാല്‍കഴുകല്‍ ശുശ്രുഷ, പ്രസംഗം, വിശുദ്ധ കുര്‍ബാന. ദു ഖവെള്ളി രാവിലെ എട്ടുമുതല്‍ വിവധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആരാധന. ഒന്നിന് നേര്‍ച്ചക്കഞ്ഞി. മൂന്ന് മുതല്‍ പീഡാനുഭവ തിരുക്കര്‍മങ്ങൾ.
ശനിയാഴ്ച രാവിലെ 6.15ന് സപ്ര തുടര്‍ന്ന് പുതുതിരി, വെള്ളം വെഞ്ചരിപ്പ് പ്രസംഗം, കുര്‍ബാന.20 നു പുലര്‍ച്ചെ ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ ആരംഭിക്കും.
പുന്നവേലി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍
തിരുവല്ല: പുന്നവേലി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഓശാന ശുശ്രൂഷയ്ക്ക് തിരുവല്ല അതിരുപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. രാവിലെ 7.30ന് ശുശ്രൂഷകള്‍ ആരംഭിക്കും.
പെസഹാ തിരുനാളില്‍ വ്യാഴാഴ്ച 3.30 ന് ആലുംതുരുത്തി സെന്റ് മേരീസ് സുറിയാനി മലങ്കര കത്തോലിക്ക പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രുഷയില്‍ ആര്‍ച്ച് ബിഷപ് കാര്‍മികനാകും.
ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിനും ഈസ്റ്റര്‍ ശുശ്രുഷ ശനിയാഴ്ച രാത്രി 7.30 മുതലും തോമസ് മാര്‍ കൂറിലോസിന്റെ കാര്‍മികത്വത്തില്‍ നടക്കും.
പത്തനംതിട്ട രൂപതയില്‍
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് ഇന്നു രാവിലെ ഓശാന ശുശ്രൂഷ മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നിര്‍വഹിക്കും. പെസഹവ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ മെത്രാപ്പോലീത്ത കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിക്കും.
ദുഃഖവെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ കൊക്കാത്തോട് സെന്റ് ബനഡിക്ട് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികനാകും. ഈസ്റ്റര്‍ ശുശ്രൂഷ 19നു വൈകുന്നേരം ആരംഭിച്ച് കുര്‍ബാനയോടെ സമാപിക്കും.