സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു
1542166
Sunday, April 13, 2025 3:54 AM IST
മല്ലപ്പള്ളി: സഹകരണ അംഗ സമാശ്വാസനിധിയില്‍ നിന്നും വിവിധ സഹകരണ സംഘങ്ങളിലെ രോഗികളായ അംഗങ്ങള്‍ക്കുള്ള സഹായധന വിതരണത്തിന്‍റെ മല്ലപ്പള്ളി താലൂക്ക് തല ഉദ്ഘാടനം കുന്നന്താനം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു കൂടത്തില്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ രജിത് കുമാർ, സഹകരണ സംഘം അസിസ്റ്റന്‍റ് ഡയറക്ടര്‍ സോണി സി. കോശി, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ കെ.കെ. രാധാകൃഷ്ണക്കു റുപ്പ്,
ഇ.ഡി. തോമസ് കുട്ടി, കെ.സി. മനുഭായി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം രാജന്‍ എം. ഈപ്പൻ, എസ്.വി സുബിന്‍, രാജേഷ് കുമാർ, സ്മിതാ ഗോപിനാഥ്, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ വനജാദേവി എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 10 ഗുണഭോക്താക്കള്‍ക്കായി 2.25 ലക്ഷം രൂപയുടെ ചെക്കാണ് വിതരണം ചെയ്തത്.