സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദ കേന്ദ്രങ്ങളായി: മന്ത്രി മുഹമ്മദ് റിയാസ്
1541956
Saturday, April 12, 2025 3:33 AM IST
തിരുവല്ല: സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദ കേന്ദ്രങ്ങളായി മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവല്ല താലൂക്ക് ആശുപത്രി ഒപി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. സര്‍ക്കാര്‍ ആശുപത്രിയുടെ വിശ്വാസ്യത അനുദിനം വര്‍ധിച്ചുവരുന്നു ചികിത്സ തേടിയെത്തുന്ന രോഗികളുടെ വര്‍ധനയിലൂടെ ഇത് മനസിലാക്കാവുന്നതാണ്.
ഇന്ത്യയില്‍ പൊതുജന ആരോഗ്യമേഖലയില്‍ കേരളം മാതൃകയാവുകയാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയമായിട്ടുള്ള പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം ഏറെ ഗൗരവപൂര്‍വമായിട്ടാണ് താന്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ,വൈസ് ചെയര്മാന് ജിജി വട്ടശേരില്‍, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍, ആര് .സനല്‍കുമാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് സജി അലക്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.