പ​ത്ത​നം​തി​ട്ട: വ​ലി​യ നോ​മ്പി​ലെ നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി​യി​ല്‍ പ്രാ​ര്‍​ഥ​നാ നി​ര​ത​രാ​യി വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തെും കു​രി​ശു മ​ര​ണ​ത്തെ​യും സ്മ​രി​ച്ചു കൊ​ണ്ടു പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളോ​ടെ​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്ന​ത്.

വൈ​ദി​ക​ര്‍ നേ​തൃ​ത്വം​ന​ല്‍​കി. മ​ല്ല​പ്പ​ള്ളി ടൗ​ൺ, അ​ടൂ​ര്‍ ടൗ​ണ്‍, പു​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു. ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല, പെ​രു​നാ​ട് കു​രി​ശു​മ​ല, നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു.