വധശ്രമക്കേസിൽ രണ്ടു പേർ അറസ്റ്റിൽ
1541669
Friday, April 11, 2025 4:09 AM IST
പത്തനംതിട്ട: മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ കേസിൽ രണ്ടുപേർ പിടിയിൽ. നാലുപേർ ഉൾപ്പെട്ട വധശ്രമക്കേസിൽ രണ്ടുംമൂന്നും പ്രതികളായ നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ വിഷ്ണു എസ്. നായർ(27), നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് നടുവത്ത് പുത്തൻവീട്ടിൽ പ്രമോദ് എസ്. പിള്ള (47) എന്നിവരാണ് അറസ്റ്റിലായത്.
കവിയൂർ ഞാലികണ്ടം ഇഞ്ചത്തടിയിൽ വിഷ്ണു വിജയകുമാറി (27)നാണ് ഇവരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45 ന് ഉണ്ടപ്ലാവിലുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്.