ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു
1541668
Friday, April 11, 2025 4:09 AM IST
പത്തനംതിട്ട: കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.
ഗ്രാനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില് പച്ചപുല്‍ത്തകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.
എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീനാ എസ്. ഹനീഫ്, ആര്. രാജലക്ഷ്മി, ജേക്കബ് ടി. ജോര്‍ജ്, മിനി തോമസ്, ആര്. ശ്രീലത,
ഫിനാന്‍സ് ഓഫീസര്‍ കെ.ജി. ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.