കുങ്ഫു അധ്യാപകൻ പീഡനക്കേസിൽ അറസ്റ്റിൽ
1541666
Friday, April 11, 2025 4:06 AM IST
പത്തനംതിട്ട: ആൺകുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോണാണ് (45) അറസ്റ്റിലായത്. ഇയാൾ ഉളനാട്ട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് പതിനാറുകാരനു നേരേ ലൈംഗിക അതിക്രമം നടന്നത്.
മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസലിംഗും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പോലീസ് റിപ്പോർട്ട് നൽകി. പോലീസ് ഇൻസ്പെക്ടർ ടി. കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
അറസ്റ്റിലായ സാം ജോണിനെതിരേ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരേ നിലവിലുള്ളത്.