സുരേഷ് കോശി സംസ്ഥാന കർഷക ക്ഷേമനിധി ഡയറക്ടർ
1541665
Friday, April 11, 2025 4:06 AM IST
പത്തനംതിട്ട: കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശിയെ സംസ്ഥാന കർഷക ക്ഷേമനിധി ഡയറക്ടറായി സർക്കാർ നിയമിച്ചു. ലാൽ വർഗീസ് കല്പകവാടിയുടെ നിര്യാണത്തെതുടർന്ന് ഒഴിവുവന്ന ഡയറക്ടർ സ്ഥാനമാണിത്.
പ്രതിപക്ഷത്തു നിന്നുള്ള ഏക പ്രതിനിധിയുമാണ് സുരേഷ് കോശി. എൻഎഫ്ആർപിഎസ് മുൻ ദേശീയ പ്രസിഡന്റായ ഇദ്ദേഹം റബർ ബോർഡ് മെംബർ, റബർ ദേശീയ പോളിസി കമ്മിറ്റിയംഗം, സംസ്ഥാന കർഷക സമിതി അംഗം,
പത്തനംതിട്ട ലാൻഡ് ബോർഡ് മെംബർ, ചെറുകിട ഏലം കർഷക സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയാണ്.