പ​ത്ത​നം​തി​ട്ട: താ​ലൂ​ക്ക് മ​ന്നം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും ധ​ന​ല​ക്ഷ്മി ബാ​ങ്കും മു​ഖേ​ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്ക് 75 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു. വാ​യ്പ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ഹ​രി​ദാ​സ് ഇ ​ട​ത്തി​ട്ട നി​ര്‍​വ​ഹി​ച്ചു.

യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി വി. ​ഷാ​ബു, ധ​ന​ല​ക്ഷ്മി ബാ​ങ്ക് മാ​നേ​ജ​ര്‍ ഗീ​ത, യൂ​ണി​യ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.