സിനിമാപ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏര്‍പ്പെടുത്തും
1538207
Monday, March 31, 2025 3:41 AM IST
പത്തനംതിട്ട: പ്രശ്സത നടന് അടൂര്‍ഭാസിയുടെ പേരില്‍ അടുത്ത വര്‍ഷം മുതല്‍ മലയാള സിനിമയിലെ മികച്ച ഹാസ്യനടന് പുരസ്കാരം ഏര്‍പ്പെടുത്താന്‍ സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന അടൂര്‍ ഭാസിയുടെ 35-ാം അനുസ്മരണ വാര്‍ഷിക സമ്മേളനം തീരുമാനിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.ജി. വാസുദേവന്‍ അടൂര്‍ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ പ്രേക്ഷക കൂട്ടായ്മ ചെയര്മാന് സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ല കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി, പി.സി. ഹരി, രജീല ആര്. രാജം, കെ.പി. രവി, വിഷ്ണു വിജയന്, പ്രശാന്ത് മോഹന്‍, ജോജി ചേന്തിയേത്ത്, മനോജ് കുഴിയില്‍ , കെ.സി. വര്‍ഗീസ്, ഉഷാദ് പുരുഷോത്തമന്, പി.ടി. സന്ധ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.