വില്ലേജ് ഓഫീസർക്കു സംരക്ഷണം നൽകുമെന്ന് പഴകുളം മധു
1538216
Monday, March 31, 2025 3:47 AM IST
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർക്ക് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യമെങ്കിൽ കോൺഗ്രസ് പാർട്ടി സംരക്ഷണം കൊടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. ഓഫീസർ അഴിമതിയോ ക്രമക്കേടോ നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ നടപടി എടുക്കണമായിരുന്നു.
ഏരിയാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം പുറത്തുവന്ന ശേഷം മാത്രം വില്ലജ് ഓഫീസർ വെറുക്കപ്പെടുന്നവൻ ആകുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ കളക്ടർ വില്ലേജ് ഓഫീസറെ അവധിയിൽ വിടുകയല്ല ചെയ്യേണ്ടിയിരുന്നത്. മതിയായ പോലീസ് സംക്ഷണം ഏർപ്പെടുത്തി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് മധു അഭിപ്രായപ്പെട്ടു.