പരീക്ഷണങ്ങളെ അതിജീവിക്കാൻ വചനാധിഷ്ഠിത ജീവിതം സഹായകരം: മാർ ഐറേനിയോസ്
1538535
Tuesday, April 1, 2025 5:22 AM IST
വകയാർ: സാത്താന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ വചനാധിഷ്ഠിത ജീവിതം സഹായകരമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ്. മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ലാ അജപാലന സമിതി സംഘടിപ്പിച്ച വചനവർഷ കോന്നി ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മൂന്നു ദിവസം നീണ്ടുനിന്ന കൺവൻഷനിൽ കൊല്ലം സാൻപിയോ സൈക്കോളജിക്കൽ സെന്ററിലെ ഡോ. ബേണി വർഗീസ് കപ്പൂച്ചിൻ ധ്യാനം നയിച്ചു. ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, ജോസഫ് കുരുമ്പിലേത്ത് കോർ എപ്പിസ്കോപ്പ, ഫാ. ഡോ. സിജോ ജയിംസ് ചരിവുപറമ്പിൽ, ഫാ. ബിജോയി ജേക്കബ് തുണ്ടിയത്ത്, ഫാ. ചാക്കോ കരിപ്പോൺ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.