വീട്ടമ്മയെ ആക്രമിച്ച അയല്‍വാസി അറസ്റ്റില്‍
1538198
Monday, March 31, 2025 3:30 AM IST
അടൂര്‍: വീട്ടമ്മയെ ആക്രമിച്ചു ദേഹോപദ്രവം ഏല്പിച്ച അയല്‍വാസി അറസ്റ്റില്‍. കടമ്പനാട് തുവയൂര്‍ തെക്ക് മാവേലികൊണത്ത് വടക്കേക്കര വീട്ടില്‍ ശശിയുടെ ഭാര്യ ശൈലജക്കാണ് ( 47) മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ മോഹനവിലാസം വീട്ടില്‍ മോഹനന് നായരാണ് (63) അറസ്റ്റിലായത്. ഭര്‍ത്താവിനെ ചീത്തവിളിക്കുന്നത് ശൈലജ ഫോണില്‍ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം കാട്ടിയതും ഉപദ്രവിച്ചതും.
തുടര്‍ന്ന്, ശൈലജയെ ചികിത്സക്കായി അടൂര്‍ ഗവൺമെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എസ്ഐ ആര്. ശ്രീകുമാര്‍ മോഹനന് നായര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.