കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതായി: സതീഷ് കൊച്ചുപറമ്പില്‍
1538209
Monday, March 31, 2025 3:41 AM IST
കോന്നി: കേരളത്തിലെ സഹകരണ മേഖലയിലെ വിശ്വാസ്യതയ്ക്കു തുരങ്കംവച്ചത് സിപിഎം നയങ്ങളെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കോണ്‍ഗ്രസ് സേവാദള്‍ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ചന്ത മൈതാനിയില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ മുങ്ങി തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കോന്നി റീജണല്‍ സഹകരണ ബാങ്ക്, നിക്ഷേപകര്‍ക്കു നല്‍കാനുള്ള തുക നല്‍കാതെ അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യത്തില്‍ നിക്ഷേപകര്ക്കൊപ്പംനിന്നുകൊണ്ട് അവര്‍ക്കു നീതി ലഭിക്കണമെന്ന് സേവാദള്‍ ആവശ്യപ്പെട്ടു. സേവാദള്‍ ജില്ല പ്രസിഡന്റ് ശ്യാം എസ്. കോന്നി, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി തോമസ്, ജില്ലാ സെക്രട്ടറി ഷിജു അറപ്പുരയില്‍ എന്നിവര്‍ ഉപവാസമനുഷ്ഠിച്ചു.
റോബിന് പീറ്റര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, ചിറ്റൂര്‍ ശങ്കര്‍, എലിസബത്ത് അബു, ദീനാമ്മ റോയി, ആര്. ദേവകുമാര്‍, എസ്. സന്തോഷ് കുമാര്‍, പ്രവീണ്‍ പ്ലാവിളയില്‍, ജി. ശ്രീകുമാര്‍, എം.വി. അമ്പിളി, സി.വി. ശാന്തകുമാര്‍, ജോര്‍ജ് വര്‍ഗീസ്, സുലേഖ വി. നായര്‍, സൗദ റഹിം, പ്രിയ എസ്. തമ്പി,
നൗഷാദ് മുളന്തറ, ജോളി ഡാനിയല്‍, പി.എസ്. ഡെയ്സി, ജോഷ്വാ കൂടല്‍, സി.കെ. ലാലു, റോജി ഏബ്രഹാം, ഐവാന്‍ വകയാര്‍, അനി സാബു തോമസ്, സുജാത മോഹന്‍, സണ്ണി തോമസ്, പ്രകാശ് പേരങ്ങാട്ട് സുമതി രമണന്, തോമസ് കാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.