ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവവാതക സംവിധാനം
1537801
Sunday, March 30, 2025 3:55 AM IST
വെച്ചൂച്ചിറ: മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവവാതക സംവിധാനം ഒരുക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് സംവിധാനം. വിദ്യാലയത്തിലെ 200 കിലോ അടുക്കള മാലിന്യം ഇന്ധനവും ജൈവവളവുമാക്കും. സ്വച്ഛ് ഭാരത് മിഷന് ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചു.
ജില്ലയിലെ ആദ്യ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പ്രതിദിനം ഒന്നരലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന സ്കൂളില്‍ 50 ശതമാനം ജലം പുനരുപയോഗിക്കാനാണ് ശ്രമം. കേരള റെയിന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് പറഞ്ഞു.