മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു മുൻഗണന
1537797
Sunday, March 30, 2025 3:55 AM IST
മൈലപ്ര: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്. 11,86,68,500 രൂപ വരവും 11,62,17,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അവതരിപ്പിച്ചു. പ്രസിഡന്റ് രജനി ജോസഫ് അധ്യക്ഷത വഹിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി, പാര്‍പ്പിട മേഖല, കുടിവെള്ളം, ശുചിത്വം , തെരുവുവിളക്ക് പരിപാലനം, ആരോഗ്യമേഖല, കാര്‍ഷികമേഖല എന്നിവയ്ക്കും ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്ക് 21.8 ലക്ഷം രൂപ,
റോഡുകളുടെ അറ്റകുറ്റപ്പണിക്കും നിർമാണത്തിനുമായി 55 ലക്ഷം രൂപ, പാര്‍പ്പിട മേഖലയില്‍ 1.12 കോടി രൂപ, ആരോഗ്യ മേഖലയില്‍ 17 ലക്ഷം രൂപ, സ്ത്രീകളുടെ വികസനത്തിനായി 15 ലക്ഷം രൂപ, ആസ്തി സംരക്ഷണത്തിന് 10 ലക്ഷം രൂപ, കുടിവെള്ളം, ശുചിത്വം, മാലിന്യ പരിപാലനം എന്നിവയ്ക്കായി 18 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.