മേഘയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ഇടപെടും: അടൂര്‍ പ്രകാശ്
1538200
Monday, March 31, 2025 3:30 AM IST
കോന്നി: ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അടൂര്‍ പ്രകാശ് എംപി. അതിരുങ്കലില്‍ മേഘയുടെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഘയുടെ മരണം അറിഞ്ഞപ്പോള്‍ തന്നെ അതിരുങ്കലിലെ വീട്ടിലെത്തണമെന്ന് കരുതിയിരുന്നതായി പ്രകാശ് പറഞ്ഞു എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കഴിഞ്ഞില്ല. മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ ഈ കുട്ടിക്ക് ജോലിയിലൂടെ ലഭിച്ചിരുന്ന സമ്പത്ത് മുഴുവന്‍ കുടുംബം സംശയിക്കുന്നയാള്‍ കൈവശപ്പെടുത്തി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.
പാര്‍ലമെന്റില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു .