പന്തളം തെക്കേക്കരയും കോട്ടാങ്ങലും സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തുകൾ
1538199
Monday, March 31, 2025 3:30 AM IST
പന്തളം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി പന്തളം തെക്കേക്കരയെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനസമ്മേളനത്തിന് മുന്നോടിയായി ശുചിത്വ പ്രഖ്യാപന റാലിയും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പഞ്ചായത്തുതല ശുചിത്വ പ്രഖ്യപനം നടത്തി. ഹരിത കര്‍മസേനാ അംഗങ്ങളെ അനുമോദിച്ചു.
മല്ലപ്പള്ളി: മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി കോട്ടാങ്ങലിനെ പ്രഖ്യാപിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.
ഹരിത കര്മസേനനാംഗങ്ങളെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദീപ്തി ദാമോദരന്‍, മെംബര്‍മാരായ അഞ്ജു സദാനന്ദന്, കെ.പി. അഞ്ജലി, നീനാ മാത്യു, തേജസ് കുമ്പിളുവേലി, അമ്മിണി രാജപ്പന്, അസി.സെക്രട്ടറി വിനയന്, സിന്ധു സാംകുട്ടി, ഉമ, അശ്വതി, ദര്‍ശന ഗോവിന്ദ്, സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.