മാരാമൺ കാത്തലിക് കരിസ്മാറ്റിക് കൺവൻഷൻ മൂന്നുമുതൽ
1538545
Tuesday, April 1, 2025 5:22 AM IST
കോഴഞ്ചേരി: മാരാമണ്‍ കാത്തലിക് കരിസ്മാറ്റിക് മൂന്നാമത് കണ്വന്ഷന് മൂന്നുമുതൽ ആറുവരെ മാരാമണ്‍ സെന്റ് ജോസഫ്സ് റോമന്‍ കത്തോലിക്ക ദേവാലയ അങ്കണത്തില്‍ നടക്കും.
മൂന്നിനു വൈകുന്നേരം 4.30ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അങ്കമാലി കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബോസ്കോ ഞാളിയത്ത് കണ്‍വന്‍ഷനു നേതൃത്വം നല്‍കും.
എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്‍പതുവരെയാണ് കണ്വന്ഷന്. തിരുവല്ല, ചങ്ങനാശേരി അതിരൂപതകളിലും പുനലൂര്‍, വിജയപുരം, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട രൂപതകളിലും ഉൾപ്പെട്ട 11 ഇടവകകളില്‍ നിന്നുള്ള വിശ്വാസികൾ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് രാത്രിയിൽ വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ഫാ. തോമസ് കൊടിനാട്ടുകുന്നേല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, സോളമന് ജോണ്‍ പടിഞ്ഞാറേകാലായില്‍, ജോജി ജോണ്‍ തേമൂട്ടുമണ്ണില്, എം.എ. ജോസഫ് തുടങ്ങിയവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.