അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1538540
Tuesday, April 1, 2025 5:22 AM IST
ചെന്പനോലി: 25 വർഷമായി പ്രവർത്തനം നിലച്ചിരുന്ന അങ്കണവാടി കെട്ടിടം 13 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു. ചെമ്പനോലി മൂന്നാം വാർഡിലെ 105-ാം നന്പർ അങ്കണവാടിക്കാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, വാർഡ് മെംബർ ബീന ജോബി, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, മെംബർ സാംജി ഇടമുറി, തോമസ് ജോർജ്, ഓമന പ്രസന്നൻ, മിനി ഡൊമിനിക്, റോസമ്മ വർഗീസ്, അഹമ്മദ് ഷാ, ജയിംസ് കക്കാട്ടുകുഴി, ഷിബു തോണിക്കടവിൽ, ജയിംസ് രാമനാട്, പി.ജെ. സാബു തുടങ്ങിയവർ പ്രസംഗിച്ചു.