ലഹരി വിരുദ്ധ വാരാചരണവുമായി എംസിവൈഎം അതിരുങ്കല്‍ യൂണിറ്റ്
1538217
Monday, March 31, 2025 3:47 AM IST
കോന്നി: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ ആഹ്വാനപ്രകാരം 30 വരെ അതിരുങ്കല്‍ ഇടവകയില്‍ എംസിവൈഎം നേതൃത്വത്തില്‍ ലഹരി വിരുദ്ധവാരാചരണം നടത്തി. കൂടല്‍ സിഐ സുധീര്‍ ഇടവകയില്‍ ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു. ഇടവകയിലെ സണ്ഡേസ്കൂള് കൂട്ടികളെയും യുവജനങ്ങളെയും ചേര്‍ത്ത് ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ഇടവക വികാരി ജോസഫ് കുരിമ്പിലേത്ത് കോര്‍ എപ്പിസ്ോപ്പ ലഹരി വിരുദ്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ജോബു അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ വരാചരണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ്, കാര്‍ട്ടൂണ്‍ രചന,
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് ടോക്ക്, 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന എന്നിവ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ആല്വിന്, ടോണി, പ്രിറ്റി എന്നിവര്‍ പ്രസംഗിച്ചു.