മൂന്നുവയസുള്ള കുട്ടി കുളത്തില്‍ വീണു മരിച്ചു
1538208
Monday, March 31, 2025 3:41 AM IST
ചേര്‍ത്തല: അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടുചേര്ന്ന കുളത്തില്‍ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്സന്റെയും ദീപ്തിയുടെയും മകന് ഡെയ്ന്‍ ആണ് മരിച്ചത്.
ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാംവാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
മുറ്റത്തിരുന്ന കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണനിലയില്‍ കണ്ടെത്തിയത്.