പതിനേഴുകാരനെ കഞ്ചാവുമായി അടൂര്‍ പോലീസ് പിടികൂടി
1538215
Monday, March 31, 2025 3:41 AM IST
അടൂര്‍: പഴകുളം ഭവദാസന്‍ മുക്കില്‍നിന്നു കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ്ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍നിന്നു പോലീസ് ചോദിച്ചറിഞ്ഞു.
അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് തുടര്‍നടപടികള്‍ കൈക്കൊള്ളും. എസ്ഐക്കൊപ്പം സിപി ഒമാരായ ശ്യാം, രാഹുല്‍, നിതിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.